ശ്രീകൃഷ്ണപുരം: നബാർഡിന്റെ സഹകരണത്തോടെ പൊണ്ണംകല്ലു തോട് നീർത്തട വികസന സമിതിയുടെ കീഴിൽ ഉത്പാദിപ്പിച്ച ഹരിതം ജൈവ വളത്തിന്റെ വിതരണോദ്ഘാടനം ശ്രീകൃഷ്ണപുരം പഞ്ചായത്ത് പ്രസിഡന്റ് സി. രാജിക നിർവഹിച്ചു. നബാർഡ് പാലക്കാട് ഡി.ഡി.എം കവിതാറാം മുഖ്യാതിഥിയായി. നബാർഡിന്റെ സാമ്പത്തിക സഹകരണത്തോടെ
പൊണ്ണംകല്ല് തോട് നീർത്തട പ്രദേശത്ത് വിവിധ പ്രവർത്തനങ്ങൾക്കാണ് അനുമതി ലഭിച്ചിട്ടുള്ളത്. ജില്ലയിൽ 20 നീർത്തടങ്ങളിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. സമിതി പ്രസിഡന്റ് എം.കെ. ദ്വാരകാനാഥൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ കെ. ഗിരിജ, കെ. സുമതി, ഫാ. ഡേവിസ് തട്ടിൽ, ഹരിദാസൻ, സമിതി സെക്രട്ടറി എം.എസ്. ശശീന്ദ്രൻ സംസാരിച്ചു.