പാലക്കാട്: കാളിദാസ് പുതുമനയുടെ 'നാടകപഞ്ചകം' പുസ്തകത്തിന്റെ പുസ്തക പ്രകാശനവും സൗഹൃദസദസും നാളെ രാവിലെ പത്തിന് ചിറ്റൂർ തെക്കെഗ്രാമം തുഞ്ചൻ മഠത്തിൽ നടക്കും. മന്ത്രി കെ. കൃഷ്ണൻകുട്ടി പുസ്തകം പ്രകാശനം ചെയ്യും. ചിറ്റൂർ തത്തമംഗലം നഗരസഭ അദ്ധ്യക്ഷ കെ.എൽ. കവിത പുസ്തകം ഏറ്റുവാങ്ങും.