പാലക്കാട്: വേൾഡ് ബുക്ക് ഒഫ് റെക്കാഡ് ലണ്ടൻ അവർഡ് ലഭിച്ച രഘുനാഥ് പാറയ്ക്കലിന് മുൻകാല ജനമൈത്രി പ്രവർത്തകരുടെ യോഗം അനുമോദിച്ചു. പാലക്കാട് ജനമൈത്രി സുരക്ഷാ പദ്ധതിയുടെയും മറ്റും പ്രവർത്തകനായിരുന്നു രഘുനാഥ്. റിട്ട. എസ്.പി എം.കെ. പുഷ്‌കരൻ ഉദ്ഘാടനം ചെയ്തു. റിട്ട. എസ്.പി മുഹമ്മദ് കാസിം അദ്ധ്യക്ഷനായി. സമിതി അംഗം പ്രസന്ന ബാലകൃഷ്ണൻ, രാധാകൃഷ്ണൻ, ഷൈനി പോൾ, സുമതി കുട്ടിഅമ്മ, കൃഷ്ണൻ എന്നിവർ സംസാരിച്ചു.