തൃത്താല: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിന ആഘോഷങ്ങളുടെ ഭാഗമായ സേവാ സമർപ്പൺ അഭിയാൻ പരിപാടിയുടെ ഭാഗമായി ബി.ജെ.പി തൃത്താല മണ്ഡലം കമ്മിറ്റി വെള്ളിയാങ്കല്ലിൽ പുഴ സംരക്ഷണ പ്രതിജ്ഞയും നിളാ ആരതിയും സംഘടിപ്പിച്ചു. പരിപാടി മിസ്സോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു, കെ.വി. ദിവാകരൻ അദ്ധ്യക്ഷനായി. ജില്ലാ അദ്ധ്യക്ഷൻ കെ.എം. ഹരിദാസ്, ജില്ലാ ജനറൽ സെക്രട്ടറി പി. വേണുഗോപാൽ, കെ. വിജയൻ, ഒ.എസ്. ഉണ്ണിക്കൃഷ്ണൻ, ദിനേശൻ എന്നിവർ പങ്കെടുത്തു.