inogration
പെരുങ്ങോട്ടുകുറിശ്ശി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ജിംനേഷ്യം പരിശീലനത്തോടനുബന്ധിച്ചുള്ള കെടിടത്തിന്റെ നിർമ്മാണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ദേവദാസ് നിർവ്വഹിക്കുന്നു.

പെരുങ്ങോട്ടുകുറിശ്ശി: ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പഠനത്തോടൊപ്പം വിദ്യാർത്ഥികൾക്ക് ശാരീരിക ക്ഷമത വർദ്ധിപ്പിക്കുന്നതിനായി ജിംനേഷ്യത്തിലും പരിശീലനം നൽകുന്ന പദ്ധതിക്ക് തുടക്കം. പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെനേതൃത്വത്തിൽ പ്രത്യേക രൂപകൽപ്പന ചെയ്തു നിർമ്മിക്കുന്ന ജിംനേഷ്യം കെട്ടിടത്തിന്റെ പ്രവൃത്തികൾക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് പത്തുലക്ഷം രൂപയാണ് ജിംനേഷ്യത്തിന്റെ പരിശീലനത്തിനായി നിർമ്മിക്കുന്ന കെട്ടിടത്തിനു ഫണ്ട് അനുവദിച്ചിട്ടുള്ളത്.

കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ദേവദാസ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രാധ മുരളീധരൻ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം ആർ. അഭിലാഷ് അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. സജിത, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എച്ച്. ഭാഗ്യലത, രമണി മോഹൻദാസ്, ആർ. രാജ്കൃഷ്ണൻ, കെ.ബി. രാധാകൃഷ്ണൻ, കെ.കെ. ദിവ്യ, ജയപ്രകാശ്, ശാന്തകുമാരി എന്നിവർ പങ്കെടുത്തു.