മണ്ണാർക്കാട്: കുമരംപുത്തൂർ യൂത്ത് കോൺഗ്രസ് മണ്ഡലം സമ്മേളനത്തോട് അനുബന്ധിച്ച് 'ആരോഗ്യ ബോധവത്കരണ ക്ലാസ്' സംഘടിപ്പിച്ചു. പ്രണയവഴിയിലെ ചതിക്കുഴികൾ എന്ന വിഷയത്തിൽ ഡോ. സൗമ്യ സരിൻ ക്ലാസ് എടുത്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.പി. ഹംസ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജൻ ആമ്പാടത്ത് അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അരുൺകുമാർ പാലക്കുറുശ്ശി മുഖ്യപ്രഭാഷണം നടത്തി. ശശികുമാർ, ലൈല, ഈശ്വരി, കബീർ ചങ്ങലീരി എന്നിവർ പങ്കെടുത്തു.