ശ്രീകൃഷ്ണപുരം: ബി.ജെ.പി എളമ്പുലശ്ശേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനഘോഷത്തോടനുബന്ധിച്ചു സേവാ സമർപ്പൺ അഭിയാന്റെ ഭാഗമായി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മാതൃകപരമായ പ്രവർത്തനം കാഴ്ചവച്ച എളമ്പുലശ്ശേരി മേഖലയിലെ മുഴുവൻ ആരോഗ്യ പ്രവർത്തകരെയും ആദരിച്ചു. എളമ്പുലശ്ശേരി ഹെൽത്ത് സെന്ററിലെ ഡോക്ടർമാർ, മുഴുവൻ ജീവനക്കാരെയും, എളമ്പുലശ്ശേരി ഹോമിയോ ആശുപത്രി ഡോക്ടർമാർ, ജീവനക്കാർ, പൊമ്പ്ര ആയുർവേദ ആശുപത്രി ഡോക്ടർമാർ, ജീവനക്കാരെയും ചടങ്ങിൽ ആദരിച്ചു. അനുമോദന യോഗം ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി കെ. നിഷാദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം സി. വിജിത അദ്ധ്യക്ഷയായി. ബി.ജെ.പി മേഖല പ്രസിഡന്റ് എം. വിജയൻ പങ്കെടുത്തു.