vdy-vfpck
വി.എഫ്.പി.സി.കെയുടെ പാളയത്തുള്ള സ്വാശ്രയ കർഷക സംഘത്തിൽ നടന്ന സൗജന്യ പച്ചക്കറിത്തൈ വിതരണം പഞ്ചായത്ത് മെമ്പർ സി. മുത്തു ഉദ്ഘാടനം ചെയ്യുന്നു.

വടക്കഞ്ചേരി: വി.എഫ്.പി.സി.കെയുടെ സ്വാശ്രയ കർഷക സംഘങ്ങൾ വഴിയുള്ള സൗജന്യ പച്ചക്കറിത്തൈ വിതരണം തുടങ്ങി. ശീതകാല പച്ചക്കറികൾ ഉൾപ്പെടെ ആറിനം തൈകളാണ് ആവശ്യക്കാർക്ക് സൗജന്യമായി നൽകുന്നത്. കോളിഫ്ളവർ, കാബേജ്, തക്കാളി, മുളക്, വഴുതന, കുക്കുംബർ തുടങ്ങിയ ഹൈബ്രീഡ് തൈകളാണ് വിതരണം ചെയ്യുന്നത്.

പാളയത്തെ സ്വാശ്രയ കർഷക സംഘത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് മെമ്പർ സി. മുത്തു തൈ വിതരണം ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് കെ. ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. വി.എഫ്.പി.സി.കെ ഡെപ്യൂട്ടി മാനേജർ എം.ഡി. ഫെബിൻ പച്ചക്കറി വികസന പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. സംഘം വൈസ് പ്രസിഡന്റ് വി.പി. വർഗീസ്, ട്രഷറർ ബൈജു പോൾ, വി.എഫ്.പി.സി.കെ ഫീൽഡ് ഓഫീസർ ബബിത, സംഘം സെക്രട്ടറി സിൽവി തുടങ്ങിയവർ പ്രസംഗിച്ചു.

വി.എഫ്.പി.സി.കെയുടെ മൂവാറ്റുപുഴയിലുള്ള ഹൈടെക് നഴ്സറിയിൽ നിന്നുള്ള തൈകളാണ് വിതരണത്തിന് കൊണ്ടുവന്നിട്ടുള്ളത്. ജില്ലയിലെ വിവിധ കർഷക സംഘങ്ങൾ വഴി കാൽ ലക്ഷം ശീതകാല പച്ചക്കറി തൈകൾ വിതരണം ചെയ്യും.

- എം .ഡി ഫെബിൻ, ഡെപ്യൂട്ടി മാനേജർ