ചെർപ്പുളശ്ശേരി: സ്വാതന്ത്ര സമര സേനാനിയും സോഷ്യലിസ്റ്റ് ആചാര്യനുമായിരുന്ന ജയപ്രകാശ് നാരായണന്റെ 42-ാം ചരമവാർഷികത്തോട് അനുബന്ധിച്ച് ചെർപ്പുളശ്ശേരിയിൽ അനുസ്മരണ യോഗം നടത്തി. ജനതാദൾ എസ് ഷൊർണൂർ നിയോജക മണ്ഡലം പ്രസിഡന്റ് അരുണ പ്രഭാ രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. നാരായണൻ നമ്പൂതിരി അദ്ധ്യക്ഷനായി. ജെ. മോറിസ്, യുവജനതാദൾ മണ്ഡലം പ്രസിഡന്റ് രജീഷ് പള്ളിക്കുത്ത് , അജയൻ ചെമന്നൂർ എന്നിവർ സംസാരിച്ചു.