ചിറ്റൂർ: കൊഴിഞ്ഞാമ്പാറ ടൗണിലെ പെട്രോൾ ബങ്കിനു മുമ്പിൽ മാസങ്ങൾക്ക് മുമ്പ് റോഡ് തകർന്നുണ്ടായ കുഴി മറയ്ക്കാനുള്ള ഉപായവുമായി അധികൃതർ. നഗരമദ്ധ്യത്തിലെ കുഴി അടയ്ക്കാതെ പഴയ ടയർ കൊണ്ട് മൂടിവയ്ക്കുന്നത് അപകടത്തിന് കാരണമാകുന്നതായി കാണിച്ച് കേരളകൗമുദി വാർത്ത നൽകിയിരുന്നു.
കുഴി അടയ്ക്കുന്നതിനു പകരം ടയർ മാറ്റി കുഴിയുടെ മുകളിൽ മണ്ണെണ്ണ ബാരൽ വച്ചിരിക്കുകയാണിപ്പോൾ. കുഴിയടയ്ക്കാതെ അധികൃതർ ഉപായം കൊണ്ട് ഓട്ടയടയ്ക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. ദിനംപ്രതി നൂറ് കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന റോഡിൽ പെടോൾ ബങ്കിനു സമീപത്തായി രൂപപ്പെട്ടിട്ടുള്ള കുഴി ഏതു സമയത്തും വലിയ വിപത്തിനു സാദ്ധ്യത വരുത്തുമെന്നാണ് ആശങ്ക.