പാലക്കാട്: കർഷകവിരുദ്ധ, കരി നിയമങ്ങൾക്കെതിരെ സമാധാനപരമായി സമരം ചെയ്ത കർഷകരെ കാറിടിച്ച് കൂട്ടക്കൊല നടത്തിയ കേന്ദ്ര മന്ത്രി പുത്രനും , കൂട്ടാളികൾക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടും പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്യാതെ കരുതൽ തടങ്കലിൽ വച്ചതിൽ പ്രതിഷേധിച്ചും ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പൻ അദ്ധ്യക്ഷനായി. വി.കെ. ശ്രീകണ്ഠൻ എം.പി മുഖ്യപ്രഭാഷണം നടത്തി. രമ്യ ഹരിദാസ് എം.പി, പി. ബാലഗോപാലൻ, പി.വി. രാജേഷ്, എ.ഐ.സി.സി അംഗം കെ.എ. തുളസി, കെ.എ. ചന്ദ്രൻ, കെ. അപ്പു, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എ. ബാലൻ , തോലനൂർ ശശിധരൻ, വി. രാമചന്ദ്രൻ, എ. രാമദാസ്, സി. ബാലൻ, ശാന്താ ജയറാം, രാജേശ്വരി ജയപ്രകാശ്, പി. മാധവൻ, പി. നന്ദബാലൻ, ജി. ശിവരാജൻ പോഷകസംഘടന പ്രസിഡന്റുമാരായ ചിങ്ങന്നൂർ മനോജ്, കെ.ഐ. കുമാരി , പ്രേംനവാസ്, പി.എച്ച്. മുസ്തഫ, പുത്തൂർ രാമകൃഷ്ണൻ, എസ്.കെ. അനന്തകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.