paddy

മുതലമട: ഒന്നാംവിള കൊയ്ത്ത് സജീവമായിട്ടും സംഭരണത്തിലുള്ള മെല്ലെപ്പോക്ക് അവസാനിപ്പിക്കണമെന്ന് നെന്മാറ നിയോജക മണ്ഡലം കർഷക കോൺഗ്രസ് യോഗം ആവശ്യപ്പെട്ടു. മഴ തുടരുന്ന സാഹചര്യത്തിൽ യന്ത്ര കൊയ്ത്തു നടക്കാത്ത സാഹചര്യവും വിളനാശം മൂലവും സാമ്പത്തിക പ്രതിസന്ധിയിലായ കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ പ്രത്യേക സംവിധാനം ഒരുക്കണമെന്ന് കർഷക കോൺഗ്രസ് നെന്മാറ നിയോജക മണ്ഡലം പ്രസിഡന്റ് കെ.ശിവദാസൻ ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് യു.ശാന്തകുമാർ, പി.കെ.അശോകൻ, പി.വി.രാജപ്പൻ. എം.അനിൽ ബാബു, കെ.എം.ലിയാക്കത്ത് അലി, പി.ലക്ഷ്മണൻ എന്നിവർ സംസാരിച്ചു.