പാലക്കാട്: ലോക മാനസികാരോഗ്യ ദിനത്തോടാനുബന്ധിച്ച് ഇന്ന് രാവിലെ 10.30ന് മനോമിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ്, ജില്ലാ ലീഗൽ അതോറിട്ടി, സോഷ്യൽ ജസ്റ്റീസ് ഡിപ്പാർട്ട്‌മെന്റ്, മാനോമിത്ര സൈക്യാട്രിക് കെയർ ആൻഡ് കൗൺസിലംഗ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ മെന്റൽ ഹെൽത്ത് ആക്ടിനെ കുറിച്ച് അവബോധന ക്യാമ്പ് സംഘടിപ്പിക്കും. മുൻസിഫ് പ്രിൻസിപ്പൽ സരിക സത്യൻ ഉദ്ഘാടനം ചെയ്യും. മനോമിത്ര എം.ഡി ഡോ. സി.ഡി പ്രേമദാസൻ അദ്ധ്യക്ഷത വഹിക്കും. സൗത്ത് സോൺ പ്രസിഡന്റ് ഡോ. രമണൻ ഏറാട്ട്, പാനൽ
അഡ്വ. എം.എൽ.ലക്ഷ്മി, എന്നിവർ പങ്കെടുക്കും. ഡിസ്ട്രിക് സോഷ്യൽ ജസ്റ്റീസ് ഓഫീസർ യു.പ്രകാശ് സ്വാഗതവും കേരള സോഷ്യൽ സെക്യുരിറ്റി മിഷൻ പാലക്കാട് മൂസ പതിയിൽ നന്ദിയും പറയും.