ശ്രീകൃഷ്ണപുരം: സംയോജിത ശിശു വികസന സേവന വകുപ്പ് ഐ.സി ഡി.എസ് വാർഷികഘോഷവും സേവന പദ്ധതികളുടെ പ്രദർശനവും സംഘടിപ്പിച്ചു. ശിശുക്കളുടെ വളർച്ചയും ക്ഷേമവും മുൻനിറുത്തി ഐ.സി.ഡി.എസ് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെയും മുലയൂട്ടുന്ന അമ്മമാർ, ഗർഭിണികൾ, കൗമാരപ്രായക്കാരായ പെൺകുട്ടികൾ തുടങ്ങി വിവിധ മേഖലകളിലെ ഗുണഭോക്താക്കൾക്ക് ലഭ്യമാകുന്ന സേവനങ്ങളടക്കം പ്രീ സ്‌കൂൾ കുട്ടികളുടെ വിവിധ തരം പഠനോപകരണങ്ങൾ, പോഷകാഹാരം ആരോഗ്യ സംരക്ഷണം, സ്ത്രീ സുരക്ഷ തുടങ്ങിയ ആശ്വാസ പദ്ധതികളെക്കുറിച്ചുള്ള പ്രദർശനമാണ് സംഘടിപ്പിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് സി. രാജിക ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ സി. ഹരിദാസൻ, കെ. സുമതി, എം.കെ. ദ്വാരകാനാഥൻ, എം.കെ. പ്രദീപ്, കെ. കോയ, കെ. ലീല, പഞ്ചായത്ത് സെക്രട്ടറി ബിനു ഗോപാൽ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ചിത്ര ഭാസ്‌കരൻ സംസാരിച്ചു. അങ്കണവാടി ജീവനക്കാരുടെ കലാപരിപാടികളും നടന്നു.