പാലക്കാട്: നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റം തടയാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കൺസ്ട്രക്‌ഷൻ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ഇന്ന് ധർണ നടത്തും. രാവിലെ പത്തിന് ജില്ലയിലെ വില്ലേജ്, പഞ്ചായത്ത്, നഗരസഭാ തലങ്ങളിൽ 100 കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിലാണ് ധർണ.
പാലക്കാട്: സിമന്റിനും അസംസ്‌കൃത വസ്തുക്കൾക്കും വില കൂടിയ പശ്ചാത്തലത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കൺസ്ട്രക്‌ഷൻ വർക്കേഴ്സ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ 13ന് രാവിലെ പത്തിന് കളക്ടറേറ്റിനു മുന്നിൽ ധർണ നടത്തും.