പാലക്കാട്: ലൈറ്റ് ആൻഡ് സൗണ്ട് വെൽഫയർ അസോസിയേഷൻ ഒഫ് കേരള പാലക്കാട് താലൂക്ക് സമ്മേളനം ജില്ലാ പ്രസിഡന്റ് കെ.എം.എ. ഗഫൂർ ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് റഹീം കുഴീപ്പുറം, വൈസ് പ്രസിഡന്റ് സെയ്ദ് ഇബ്രാഹിം, സുലൈമാൻ, കണ്ണദാസൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായ സി. അനിൽകുമാർ (പ്രസിഡന്റ്), എം.എം. സുലൈമാൻ (സെക്രട്ടറി), രാധാകൃഷ്ണൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.