പാലക്കാട്: പഞ്ചായത്ത് ജീവനക്കാരെ കൊവിഡ് മുന്നണിപ്പോരാളികളായി പരിഗണിക്കണമെന്നും പഞ്ചായത്ത് വകുപ്പിൽ അയ്യായിരം തസ്തികകൾ അധികമായി അനുവദിക്കണമെന്നും കേരള പഞ്ചായത്ത് എംപ്ലോയീസ് ഓർഗനൈസേഷൻ ജില്ലാ സമ്മേളനം. മുൻ എം.എൽ.എ: കെ.എ. ചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് ബി. ശ്രീകുമാറും, സെമിനാർ മുൻ സംസ്ഥാന പ്രസിഡന്റ് കെ. ബാബുവും ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി നൈറ്റോ ബേബി അരീക്കൽ, പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ എം. രാമൻകുട്ടി, ജില്ലാ സെക്രട്ടറി സി. ജയകൃഷ്ണൻ, എസ്. മധു, സി. ആറുമുഖൻ, കെ. രാജശേഖരൻ, പി.വി. സഹദേവൻ, ജയിൻ വർഗീസ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സി. ജയകൃഷ്ണൻ (പ്രസിഡന്റ്), എ. അനൂപ്, (വൈസ് പ്രസിഡന്റ്), പി. സായിറാം കുമാർ (സെക്രട്ടറി), ആർ. സനിൽകുമാർ, കെ. കാഞ്ചന (ജോയിന്റ് സെക്രട്ടറി), എസ്. മധു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.