പാലക്കാട്: കെ.പി.സി.സി മൈനോറിറ്റി ഡിപ്പാർട്ട്‌മെന്റ് പാലക്കാട് ജില്ലാ കമ്മിറ്റി നേതൃയോഗം കെ.പി.സി.സി സെക്രട്ടറി പി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.എച്ച്. മുസ്തഫയുടെ അദ്ധ്യക്ഷനായി. ഡി.സി.സി സെക്രട്ടറി സി. ബാലൻ എച്ച്. മുബാറക്ക്, സി. അഹമ്മദ് കുഞ്ഞി, കെ.എം. അബ്ദുൽ ഖാദർ, എം.എസ്. അബ്ദുൽ ഖുദ്ദൂസ്, കെ.വി. കുര്യാക്കോസ്, എച്ച്. മുഹമ്മദ് നാസർ, അഡ്വ. മുഹമ്മദ് റാഫി, എ. മുഹമ്മദ് അബ്ദുൽ ഖാദർ മാസ്റ്റർ, രായൻകുട്ടി, കുട്ടിയാഹൂ, സഹീർ മതംമിത്ര, കാജാ ഹുസൈൻ, ഹക്കീം, ഷാജഹാൻ പാറ, ആലിസ്, വഹിദ, ജോസ് കൊട്ടാരം, കാലിദ് കുത്തനൂർ, ഷെരീഫ്, ഷാജഹാൻ, സുലൈമാൻ വെണ്ണക്കര, ജോസ് കൈകുത്തുപറമ്പ്, എന്നിവർ സംസാരിച്ചു. ഇന്ദിരാഗാന്ധി രക്തസാക്ഷിത്വവും അബ്ദുൾ കലാം ആസാദ് ജന്മദിനവും വിപുലമായി ആചരിക്കാൻ നേതൃയോഗം തീരുമാനിച്ചു.