പാലക്കാട്: ഡീസൽ വിലയും നൂറുരൂപ മറികടന്നതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പ്രതിഷേധയോഗം ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ജിഞ്ചു ജോസ് ഉദ്ഘാടനം ചെയ്തു. വിപിൻദാസ് അദ്ധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി കെ. ശിവദാസ് സ്വാഗതവും കൃഷ്ണപ്രസാദ് നന്ദിയും പറഞ്ഞു.