പാലക്കാട്: ലോക് താന്ത്രിക് ജനതാദൾ ജില്ലാ കമ്മിറ്റി ഗാന്ധി - ജയപ്രകാശ് - ഡോ. ലോഹ്യ എന്നിവരെ അനുസ്മരിച്ചു. ജില്ലാ പ്രസിഡന്റ് എ. ഭാസ്‌കരൻ ഉദ്ഘാടനം ചെയ്തു. സമകാലിക സാഹചര്യങ്ങളിൽ ഗാന്ധി, ജയപ്രകാശ് നാരായണൻ, ലോഹ്യ എന്നിവരുടെ ആദർശങ്ങൾക്ക് പ്രസക്തിയേറുകയാണെന്നും, ഇവരുടെ ആശയങ്ങൾ പുനർജനിക്കേണ്ടത് നാടിന് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ സെക്രട്ടറി പി. ശെൽവൻ അദ്ധ്യക്ഷനായി. ജില്ലാ എക്സിക്യൂട്ടിവ് അംഗം ആർ. സുരേന്ദ്രൻ, മണ്ഡലം പ്രസിഡന്റുമാരായ എൻ.ജി.കെ. പിള്ള, പി. ശിവദാസൻ പുതുശേരി, എ.പി. ഹംസ, കെ. കുഞ്ചു കാവശേരി, വി. ഗോപിനാഥൻ, യുവജനതാദൾ ജില്ലാ പ്രസിഡന്റ് കെ. രാമചന്ദ്രൻ, കിസാൻ ജനത ജില്ലാ പ്രസിഡന്റ് കെ. വിനോദ് ബാബു, കെ. ഹരിദാസ് കണ്ണാടി, എം.കെ. കോയക്കുട്ടി, കെ. സുരേഷ് പൊറ്റശേരി എന്നിവർ സംസാരിച്ചു.