പാലക്കാട്: യുവജനതാദൾ എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യ ജനാധിപത്യം തിരിച്ചു ചോദിക്കുന്നു എന്ന വിഷയത്തിൽ നടന്ന ചർച്ച സമ്മേളനം വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി ഉദ്ഘാടനം ചെയ്തു. രാജ്യം ജനാധിപത്യ പ്രതിസന്ധി നേരിട്ട കാലത്തെല്ലാം സോഷ്യലിസ്റ്റുകളും ജനത പാർട്ടികളും പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. പൊതുമേഖല സ്ഥാപനങ്ങൾ കോർപറേറ്റുകൾക്ക് വിൽക്കാനുള്ള ഒത്താശയാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
യുവജനത ദൾ എസ് പ്രസിഡന്റ് അഡ്വ. ടി. മഹേഷ് അദ്ധ്യക്ഷനായി. ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലു വിളികൾ എന്ന വിഷയത്തിൽ ഡോ. രാജാ ഹരിപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. യുവജനത ദൾ എസ് ജില്ലാ ജനറൽ സെകട്ടറി എം. ലെനിൻ, ജനതാദൾ എസ് സംസ്ഥാന സെക്രട്ടറി അഡ്വ. വി. മുരുകദാസ് . മഹിള ജനത എസ്സെക്രട്ടറി റിക്ഷ പ്രേംകുമാർ, ജനതാദൾ എസ് ജില്ലാ ഭാരവാഹികളായ ടി.കെ. സുബഹ്മണ്യൻ, എ. ജബ്ബാർ അലി, യുവ ജനതാദൾ എസ് വൈസ് പ്രസിഡന്റ് കെ. പ്രവീൺ, റജീഷ്, വിജീഷ്, സന്ദീപ് എന്നിവർ സംസാരിച്ചു.