akpsa
ആൾ കേരള പ്രൈവറ്റ് സ്‌കൂൾ അസോസിയേഷൻ ജില്ലാ യോഗം സംസ്ഥാന ട്രഷറർ ജയപ്രകാശ് കുഴൽമന്ദം ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്: ആൾ കേരള പ്രൈവറ്റ് സ്‌കൂൾ അസോസിയേഷൻ ജില്ലാ യോഗം സംസ്ഥാന ട്രഷറർ ജയപ്രകാശ് കുഴൽമന്ദം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൻ.വി. കൃഷ്ണൻകുട്ടി അദ്ധ്യക്ഷനായി.

കൊവിഡ് മൂലം രണ്ട് വർഷമായി അൺ എയ്ഡഡ് മേഖല നേരിടുന്ന പ്രശ്നം പഠിക്കാൻ സർക്കാർ ഒരു കമ്മിറ്റിയെ നിയോഗിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സ്‌കൂളുകളുടെ വാഹന നികുതിയും കെട്ടിട നികുതിയും പൂർണമായും ഒഴിവാക്കമെന്നും ആവശ്യം ഉയർന്നു.

ക്യാപ്ടൻ സുനിൽ ബാലഗോപാൽ, കമറുദ്ദീൻ ഹാജി , അബ്ദുൾ അസിസ്, ശ്രീനിവാസൻ, സുനിത തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ ട്രഷറർ എം. രവീന്ദ്രൻ നന്ദി പറഞ്ഞു.