ചിറ്റൂർ: കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് സമ്പൂർണ വാക്സിനേഷൻ പ്രഖ്യാപനവും ആരോഗ്യ സന്നദ്ധ സേവകരെ ആദരിക്കലും നടത്തി. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനു മോൾ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം. സതീഷ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് നിലാവർണിസ, മെഡിക്കൽ ഓഫീസർ ഡോ. സുനിത അലക്സ്, ഡോ. എസ്. രാധാകൃഷ്ണൻ, സെക്രട്ടറി രാധ, രാമകൃഷ്ണൻ, പ്രജീഷ എന്നിവർ സംസാരിച്ചു. തുടർന്ന് ആരോഗ്യ പ്രവർത്തകരെ ആദരിച്ചു.