ചിറ്റൂർ: ചിറ്റൂർ നെഹ്റു ഓഡിറ്റോറിയത്തിന് മുൻവശത്ത് നടന്ന കാർ അപകടത്തിൽ വാഹനം ഓടിച്ച ചിറ്റൂർ കൊശത്തറ എഡ്വേർഡ് ജയിംസിന്റെ മകൻ അലന് (19) ഗുരുതര പരിക്കേറ്റു. ഇന്നലെ രാവിലെ 8.45 നായിരുന്നു സംഭവം. അലൻ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലുള്ള മരത്തിലിടിച്ച് തൊട്ടടുത്ത പെട്ടിക്കടയ്ക്കു മുമ്പിൽ ഇടിച്ചു നിൽക്കുകയായിരുന്നു. കാർ പൂർണമായി തകർന്ന നിലയിലാണ്. ചിറ്റൂർ അഗ്നി രക്ഷാ സേനയെത്തി പരിക്കേറ്റയാളെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ എം. രമേഷ് കുമാർ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ കെ. സുരേഷ് കുമാർ, പി.എസ്. സന്തോഷ് കുമാർ, കെ. സുനിൽ കുമാർ, വി. രമേഷ്, ഹോം ഗാർഡ് ടി.ടി. കല എന്നിവർ രക്ഷ പ്രവർത്തനം നടത്തി.