11

ഒറ്റപ്പാലം: നവരാത്രി പൂജയോട് അനുബന്ധിച്ച് വിജയദശമി ദിനത്തിൽ കിള്ളിക്കുറുശ്ശി മംഗലത്തെ കലക്കത്ത് ഭവനിൽ നടക്കാറുള്ള വിദ്യാരംഭം എഴുത്തിനിരുത്തൽ ചടങ്ങ് ഇക്കുറിയും ഉണ്ടാവില്ല. സംസ്ഥാനത്തിനകത്തു നിന്നും പുറത്തുനിന്നുമായി നൂറു കണക്കിന് കുരുന്നുകളെ പങ്കെടുപ്പിച്ച് നടക്കുന്ന ചടങ്ങിൽ വലിയ തിരക്കാണ് സാധാരണ ഉണ്ടാകാറുള്ളത്. നിലവിലുള്ള കൊവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്താണ് എഴുത്തിനിരുത്തൽ ചടങ്ങ് ഒഴിവാക്കിയതെന്ന് കുഞ്ചൻ സ്മാരകം സെക്രട്ടറി എ.കെ. ചന്ദ്രൻകുട്ടി അറിയിച്ചു.