പട്ടാമ്പി: അഞ്ച് ദേശങ്ങളുടെ തട്ടകത്ത് അമ്മയായ പട്ടാമ്പി ശ്രീ നെടുങ്ങനാട്ട് മുത്തശ്ശിയാർ കാവിൽ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ഓക്ടോബർ 13ന് പൂജ വയ്പും 15ന് രാവിലെ 8.30 ന് ക്ഷേത്രം മേൽശാന്തി നാരായണൻ എമ്പ്രാന്തിരിയുടെ മുഖ്യകാർമ്മികത്വത്തിൽ എഴുത്തിനിരുത്തലും വാഹനപൂജയും നടക്കും. എഴുത്തിനിരുത്തലിന് മുൻകൂട്ടി രശീതി ആക്കണം. കൊവിഡ് പ്രോട്ടോകോൾ പാലിച്ചാകും ചടങ്ങ് നടക്കുകയെന്നും അധികൃതർ അറിയിച്ചു.