തൃത്താല: കപ്പൂർ പഞ്ചായത്തിന്റെ നേതൃത്വത്തിതിൽ അന്തരിച്ച ജ്ഞാനപീഠ ജേതാവ് മഹാകവി അക്കിത്തം അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നതിനായി സംഘാടക സമിതി യോഗം ചേർന്നു. യോഗം പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ ഉദ്ഘാടനം ചെയ്തു. 15ന് ഉച്ചയ്ക്ക് രണ്ടു മുതൽ സാംസ്‌കാരിക സമ്മേളനവും തുടർന്ന് 4.30 അനുസ്മരണ സമ്മേളനവും നടത്താൻ യോഗം തീരുമാനിച്ചു.
അനുസ്മരണ സമ്മേളനത്തിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പങ്കെടുക്കും. സ്പീക്കർ എം.ബി. രാജേഷ് അദ്ധ്യക്ഷനായി. ഇ.ടി. മുഹമ്മദ് ബഷീർ എം.പി മുഖ്യാതിഥിയാകും. കൂടാതെ വിവിധ സാംസ്‌കാരിക, സാമൂഹിക, രാഷ്ട്രീയ രംഗത്തുള്ള പ്രമുഖ വ്യക്തികളും പങ്കെടുക്കും.
യോഗത്തിൽ എം.പി. കൃഷ്ണൻ, പി. രാജീവ്, അലി കുമരനല്ലൂർ, അലവി, നാരായണൻ കുട്ടി, ബാവ, സിന്ധു മാവറ, കെ.വി. ബാലകൃഷ്ണൻ, മുഹമ്മദ് റവാഫ്, പി. ശിവൻ, രാമചന്ദ്രൻ, ഷറഫുദ്ദീൻ, കെ.ടി. അബ്ദുള്ള കുട്ടി എന്നിവർ പങ്കെടുത്തു. സംഘാട സമിതി ചെയർമാനായി ഷറഫുദ്ദീൻ കളത്തിലിനെയും കൺവീനറായി ആമിന കുട്ടിയെയും തിരഞ്ഞെടുത്തു.