പാലക്കാട്: മുണ്ടൂർ പാലക്കീഴ് ശ്രീ കുറുംബ ഭഗവതി ക്ഷേത്ര കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. എൻ. രാജൻ (പ്രസിഡന്റ്), പി.ഡി. സുനിൽകുമാർ (സെക്രട്ടറി), പി.എസ്. സുധീഷ്, പി.ആർ. പ്രസാദ്, പി.കെ. സഹദേവൻ (വൈസ് പ്രസിഡന്റുമാർ), എം.എൽ. സജീവൻ (ജോയിന്റ് സെക്രട്ടറി), പി.എസ്. സുധീഷ് (ഖജാജി), പി.ആർ. രതീഷ്, പി.പി. സുരേന്ദ്രൻ, കെ.എസ്. വിജയദാസ് (രക്ഷാധികാരികൾ) എന്നിവരെ തിരഞ്ഞെടുത്തു. നവരാത്രി ആഘോഷത്തോട് അനുബന്ധിച്ച് ക്ഷേത്രത്തിൽ വിശേഷാൽ പൂജ, എഴുത്തിനിരുത്തൽ, വാഹനപൂജ എന്നിവ ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര കമ്മിറ്റി അറിയിച്ചു.