തൃത്താല: കപ്പൂർ പഞ്ചായത്തിലെ വാർഡ് നാല് കല്ലടത്തൂർ പ്രദേശത്ത് കഴിഞ്ഞ കുറെ മാസങ്ങളായി കൃഷിനാശം വരുത്തുന്ന ഇരുപതോളം പന്നികളിൽ നാലെണ്ണത്തെ വെടിവച്ചു കൊന്നു. സുബൈദാർ മേജർ സന്തോഷിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെയാണ് വെടിവച്ചു കൊന്നത്. വെടിവച്ച പന്നികളെ ഫോറസ്റ്റ് അധികൃതർ പരിശോധിച്ച് കുഴിച്ചിട്ടു. കപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ, വാർഡ് മെമ്പർ ജയൻ, നാട്ടുകാർ എന്നിവർ നേതൃത്വം നൽകി.