inogration
റോട്ടറി ക്ലബ്ബ് ഓഫ് പാലക്കാട് ഫോർട്ട് ഡിപ്പാർട്മെന്റ് ഓഫ് പോസ്റ്റുമായി സഹകരിച്ച് കുട്ടികൾക്കായി ആരംഭിച്ച അക്കൗണ്ട് നൽകിയ പരിപാടി പാലക്കാട് ഡിവിഷൻ സീനിയർ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസസ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്: അന്തർദേശീയ ബാലികാ ദിനത്തോട് അനുബന്ധിച്ച് റോട്ടറി ക്ലബ് ഒഫ് പാലക്കാട് ഫോർട്ട് ഡിപ്പാർട്ട്മെന്റ് ഒഫ് പോസ്റ്റുമായി സഹകരിച്ച് പത്തു വയസിനു താഴെയുള്ള പെൺകുട്ടികൾക്കുള്ള കേന്ദ്ര സർക്കാർ സമ്പാദ്യ പദ്ധതിയായ സുകന്യ സമൃദ്ധി യോജനയിൽ അർഹരായ 25 കുട്ടികൾക്ക്‌ അക്കൗണ്ട് ആരംഭിച്ചു. പരിപാടി പാലക്കാട് ഡിവിഷൻ സീനിയർ സൂപ്രണ്ട് ഒഫ് പോസ്റ്റ് ഓഫീസസ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. ഒലവക്കോട് പോസ്റ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് പി. സന്തോഷ് കുമാർ അദ്ധ്യക്ഷനായി. റോട്ടറി അസിസ്റ്റന്റ് ഗവർണർ ഹേമചന്ദ്രൻ നായർ വിശിഷ്ടാതിഥിയായി. വാസന്തി, ഗോപാലകൃഷ്ണൻ, രവി നടരാജൻ എന്നിവർ സംസാരിച്ചു.