നെന്മാറ: പഞ്ചായത്തിൽ കഴിഞ്ഞ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ പഞ്ചായത്ത് അംഗം കോൺഗ്രസിലെ ആർ. ചാന്ദന്റെ വോട്ട് വരണാധികാരി അസാധുവാക്കിയതിൽ കോൺഗ്രസ് ഹൈക്കോടതിയെ സമീപിക്കുകയും, കോടതി വരണാധികാരി അസാധുവാക്കിയ വോട്ട് സാധുവാക്കി പ്രാഖ്യാപിച്ചതിനെ തുടർന്ന് ഇന്നലെ നടന്ന വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ശ്രുതിരാജ് തിരഞ്ഞെടുത്തു.
തുടർന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടിയുടെ നേതൃത്വത്തിൽ ടൗണിൽ ആഹ്ലാദ പ്രകടനവും, പൊതുയോഗവും നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി കെ.ജി. എൽദോ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പ്രബിത ജയൻ അദ്ധ്യക്ഷനായി.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയ്യർമാൻ എ. മോഹനൻ, നേതാക്കളായ പി.പി. ശിവപ്രസാദ്, എ. യൂസഫ്, ആർ. വേലായുധൻ, എ. രാധാകൃഷ്ണൻ, ആർ. ചന്ദ്രൻ, ശ്രുതിരാജ്, എസ്. സോമൻ, അമീർജാൻ, പ്രദീപ് നെന്മാറ, എസ്. സുരേഷ്, എൻ. ഗോഗുൽദാസ്, ഉണ്ണിക്കൃഷ്ണൻ, മഞ്ജുഷ ദിവാകരൻ, സുനിത സുകുമാരൻ എന്നിവർ നേതൃത്വം നൽകി.