navarathri

കുലുക്കല്ലൂർ: മുളയൻകാവ് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിന് 13ന് തുടക്കമാകും. 13ന് പൂജവയ്പ് നടത്തും. 15ന് വിജയദശമി ദിവസം രാവിലെ 7.30 മുതൽ ക്ഷേത്രം മേൽശാന്തി ജാലമന ഗിരീഷ് എമ്പ്രാന്തിരിയുടെ മുഖ്യകാർമ്മികത്വത്തിൽ എഴുത്തിനിരുത്തലും, വാഹന പൂജയും നടക്കും. രാവിലെ ഒമ്പതു മുതൽ മുളയൻകാവ് കലാക്ഷേത്ര വിദ്യാർത്ഥികൾ സംഗീതാർച്ചന നടത്തും. പത്തിന് അന്തർദേശീയ മാജിക് മത്സര ജേതാവ് മാസ്റ്റർ കെലാസ് നാഥ് അവതരിപ്പിക്കുന്ന മായാജാല പ്രകടനവും നടക്കും.