pipe

പാലക്കാട്: കേരള വാട്ടർ അതോറിറ്റിയുടെ ഉപഭോക്താക്കളിൽ വാട്ടർ ചാർജ് കുടിശ്ശികയായിട്ടുള്ളവർ ഒക്ടോബർ 31നകം കുടിശ്ശിക അടച്ചു തീർത്ത് വിച്ഛേദിക്കൽ ഉൾപ്പെടെയുള്ള തുടർ നടപടികളിൽ നിന്ന് ഒഴിവാകണമെന്ന് പാലക്കാട് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. ഇതിനകം ഫോൺ നമ്പർ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ഉപഭോക്താക്കൾ www.kwa.kerala.gov.in എന്ന വെബ്സൈറ്റ് വഴിയോ, ഓഫീസിൽ നേരിട്ടെത്തിയോ ഫോൺ നമ്പർ രജിസ്റ്റർ ചെയ്യേണ്ടതാണ്.