പാലക്കാട്: സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കും ജീവനക്കാർക്കുമായി കെ.എസ്.ആർ.ടി.സി ബോണ്ട് സർവീസ് (ബസ് ഓൺ ഡിമാൻഡ്) ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ കോളേജുകൾ തുറന്ന സാഹചര്യത്തിൽ ഒരേ റൂട്ടിൽ വരുന്ന ഒന്നോ അതിലധികമോ കോളജുകൾക്ക് ഒരു ബോണ്ട് സർവീസിനായി അപേക്ഷിക്കാം. ഇതിനായി കോളേജ് അധികൃതർ ട്രാൻസ്‌പോർട്ട് ഓഫീസർക്ക് അപേക്ഷ നൽകണം. നിലവിൽ സർക്കാർ ഉദ്യോഗസ്ഥർക്കായി അഞ്ച് ബോണ്ട് സർവീസുകൾ നടത്തുന്നത്.

കൊവിഡ് ഇളവുകൾക്ക് ശേഷം പാലക്കാട് ഡിപ്പോയിലെ സർവീസുകൾ പൂർണതോതിലായിട്ടുണ്ട്. 74 സർവീസുകളാണ് നിലവിൽ ആകെ ഉള്ളത്. നവംബറിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കു വേണ്ടിയും ബോണ്ട് സർവീസ് ആരംഭിക്കാൻ പദ്ധതിയുണ്ട്. വിദ്യാർസികൾക്കുള്ള യാത്രാപാസിന് ചിറ്റൂർ ഒഴികെയുള്ള ഡിപ്പോകളിൽ അപേക്ഷ സ്വീകരിക്കുന്നുണ്ട്. ഈ മാസം 21 മുതൽ പാസുകൾ വിതരണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. കൊവിഡ് സാഹചര്യത്തിൽ കുറച്ചു പേർക്ക് മാത്രമാണ് പാസ് അനുവദിക്കുക.