1

കോങ്ങാട്: അഴിയന്നൂർ ചുണ്ടേക്കാട് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം 13 മുതൽ 15 വരെ നടക്കും. മഹാനവമി വിജയദശമിയോട് അനുബന്ധിച്ചു പൂജവയ്പ്, വാഹനപൂജ, വിദ്യാരംഭം എന്നീ പരിപാടികൾ കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നടക്കും. വിശേഷാൽ പൂജകൾക്ക് പുറമെ 13 ന് വൈകീട്ട് 6.30ന് പുസ്തകങ്ങൾ പൂജവയ്പ്. മഹാനവമി ദിനമായ 14ന് വൈകീട്ട് ഏഴിനും, 15ന് രാവിലെ ഏഴ് മുതൽ വാഹനപൂജ. 15ന് രാവിലെ 8.30ന് വിദ്യാരംഭം കുറിക്കൽ എന്നിവ ഉണ്ടാകും.

കടമ്പഴിപ്പുറം: പാലത്തറ ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം 13 മുതൽ 15 വരെ നടക്കും. ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾക്ക് പുറമെ 13ന് വൈകീട്ട് പൂജവയ്പ്, ഭഗവത‌സേവ, 14 ന് മഹാനവമി പ്രത്യേക പൂജകൾ, 15 ന് വിജയദശമി ദിനത്തിൽ രാവിലെ 7.30 ന് സരസ്വതി പൂജ, വിദ്യാരംഭം, വാഹനപൂജ എന്നിവ ഉണ്ടാകും.