1
അട്ടപ്പാടിയിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ട്.

അഗളി: അട്ടപ്പാടിയിൽ പെയ്ത കനത്ത മഴയിൽ മണ്ണാർക്കാട് ചിന്നത്തടാകം റോഡിലെ ചുരം മന്ദംപൊട്ടി ക്രോസ്‌വേ കരകവിഞ്ഞൊഴുകി. ഉച്ചയ്ക്ക് ശേഷം മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ചുരത്തിൽ മിക്ക ഇടങ്ങളിലും മലവെള്ളപ്പാച്ചിൽ അനുഭവപ്പെട്ടതിനാൽ വാഹനങ്ങളുടെ യാത്ര അപകടാവസ്ഥയിലായിരുന്നു. ഏതു സമയവും ചുരം റോഡ് ഇടിഞ്ഞ് ഗതാഗത തടസം നേരിടുമെന്നായിരുന്നു സ്ഥിതി. ടൂ വീലർ വാഹനങ്ങൾ വളരെ കഷ്ടപ്പെട്ടാണ് യാത്ര തുടർന്നത്. അട്ടപ്പാടിയിൽ എല്ലായിടത്തും തുടരുന്ന മഴ കാർഷിക വിളകളെയും ബാധിച്ചിട്ടുണ്ട്.