പാലക്കാട്: കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, കേരള വാട്ടർ അതോറിറ്റിയുടെ സേവനം ഗ്രാമീണ മേഖലയിൽ ഉറപ്പാക്കുക, ടെക്നിക്കൽ സ്‌പെഷ്യൽ റൂൾ ഉത്തരവാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) ജില്ലയിലെ നാല് കേന്ദ്രങ്ങളിൽ ഇന്ന് ധർണ നടത്തും. രാവിലെ 10.30ന് കേരള വാട്ടർ അതോറിറ്റി ഓഫീസുകൾക്ക് മുന്നിലാണ് ധർണ നടത്തുക.
പാലക്കാട് സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം കെ. സരള ഉദ്ഘാടനം ചെയ്യും. ഷൊർണൂരിൽ സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് എസ്. കൃഷ്ണദാസും ആലത്തൂരിൽ സി.ഐ.ടി.യു ഡിവിഷൻ സെക്രട്ടറി കെ. മാണിക്കനും ഒറ്റപ്പാലത്ത് സി.ഐ.ടി.യു ഡിവിഷൻ വൈസ് പ്രസിഡന്റ് എ.പി.എം. റഷീദും ഉദ്ഘാടനം ചെയ്യും.