ശ്രീകൃഷ്ണപുരം: സി.പി.എം മണ്ണമ്പറ്റ ലോക്കൽ കമ്മിറ്റിയിലെ ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയായി. ജില്ലാ കമ്മിറ്റി അംഗം കെ.എസ്. സലീഖ, ഏരിയ കമ്മിറ്റി അംഗങ്ങളായ പി. അരവിന്ദാക്ഷൻ, എം.സി. വാസുദേവൻ, സി.എൻ. ഷാജു ശങ്കർ എന്നിവർ വിവിധ ബ്രാഞ്ച് സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറിമാരായി നീലമംഗലം: യു. അജിത്, കുളക്കാട്ടുകുറുശ്ശി: എൻ. ബാലസുബ്രഹ്മണ്യൻ, പുളിയക്കാട്ടു തെരുവ്: പി. രാധാകൃഷ്ണൻ, മണ്ണമ്പറ്റ: പി. ദിനേഷ്, എൻജിനിയറിംഗ്‌കോളേജ്: എം. രവീന്ദ്രകുമാർ, മണ്ണമ്പറ്റ സെന്റർ: സി. ഓമന, തോട്ടര: കെ.കെ. രാകേഷ് ശങ്കർ, പാർത്തല: എ.വി. ഷാജി, ഇടപ്പള്ളി: കെ. രഘുനാഥ്, പുഞ്ചപ്പാടം: പി. സുരേന്ദ്രൻ, മലമ്പള്ള: എം.രാജേഷ്, തലയിണക്കാട്: കെ. ഉണ്ണിക്കൃഷ്ണൻ എന്നിവരെ തിരഞ്ഞെടുത്തു.