waste

ശ്രീകൃഷ്ണപുരം: ശ്രീകൃഷ്ണപുരം കോൺഗ്രസ് മണ്ഡലം കമ്മിറ്റി യോഗം നടന്നു. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് കെ. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി. കെ. രാമകൃഷ്ണൻ, പി. ഗിരീശൻ, വി.എൻ. കൃഷ്ണൻ, കെ. ബാലകൃഷ്ണൻ, വി. ഉണ്ണിക്കൃഷ്ണൻ എന്നിവർ പങ്കെടുത്തു. പഞ്ചായത്തിൽ ഹരിത കർമ്മസേനയുടെ നേതൃത്വത്തിൽ വീടുകളിൽ നിന്ന് മുഴുവൻ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാതെ ജനങ്ങളിൽനിന്നും 50 രൂപ യൂസർ ഫീ പിരിച്ചെടുക്കുന്നത് പ്രതിഷേധാർഹമെന്നും മാലിന്യം മുഴുവനായും ശേഖരിക്കാത്തത് മാലിന്യ നിർമ്മാർജ്ജനത്തെ ദോഷകരമായി ബാധിക്കുമെന്നും ഈ അപാകതകൾ പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.