inogration
സംയോജിത ശിശു വികസന സേവന പദ്ധതിയുടെ 46മത് വാർഷികത്തിന്റെ പട്ടാമ്പി നഗരസഭതല ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ഒ.ലക്ഷ്മിക്കുട്ടി നിർവഹിക്കുന്നു.

പട്ടാമ്പി: സംയോജിത ശിശു വികസന സേവന പദ്ധതിയുടെ (ഐ.സി.ഡി.എസ്) 46-ാം വാർഷികത്തിന്റെ പട്ടാമ്പി നഗരസഭാതല ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ ഒ. ലക്ഷ്മിക്കുട്ടി നിർവഹിച്ചു. നഗരസഭാ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ എൻ. രാജൻ അദ്ധ്യക്ഷനായി.

പരിപാടിയുടെ ഭാഗമായി സർക്കാരിന്റെ 2019- 2020ലെ മികച്ച അങ്കണവാടി വർക്കർക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ച കൊടലൂർ 51 നമ്പർ അംഗൻവാടിയിലെ ലളിതയെ നഗരസഭയും അംഗൺവാടി വർക്കർമാരും ചേർന്ന് ആദരിച്ചു. ഐ.സി.ഡി.എസ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെയും സേവനങ്ങളുടെയും പ്രദർശനവും പരിപാടിയുമായി സംഘടിപ്പിച്ചു.

അന്തരാഷ്ട്ര ബാലികാ ദിനത്തോടനുബന്ധിച്ച് അമ്മമാർക്കും കൗമാരക്കാർക്കുമായി സ്‌കൂൾ കൗൺസിലർ പാർവതി ക്ലാസെടുത്തു. നഗരസഭാ വൈസ് ചെയർമാൻ ടി.പി. ഷാജി, പി. വിജയകുമാർ, കെ.ടി. റുഖിയ, പി.കെ. കവിത, പി. ആനന്ദവല്ലി, കെ.ആർ. നാരായണ സ്വാമി, സി.എ. സാജിത്, എ. സുരേഷ്, ശ്രീനിവാസൻ, കെ.ടി. ഹമീദ് മോഹൻ, ഹമീദ്, സി. സംഗീത, മഹേഷ്, ഷബ്ന, സജ്ന, ദീപ, റഷീദ, സൈതലവി, മുനീറ എന്നിവർ പങ്കെടുത്തു.