ശ്രീകൃഷ്ണപുരം: സമഗ്ര വികസനം സാമൂഹിക ഐക്യത്തിലൂടെ എന്ന സന്ദേശവുമായി പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തിൽ സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തോട് അനുബന്ധിച്ച് പഞ്ചായത്തിലെ മുക്കിരിക്കാട് കോളനിയിൽ ശുചീകരണ പ്രവർത്തനവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ കോളനിയും പരിസരവും ശുചീകരിക്കുകയും അണുനശീകരണവും നടത്തി. പഞ്ചായത്ത് അംഗം എം.കെ. ദ്വാരകാനാഥൻ ഉദ്ഘാടനം ചെയ്തു. എസ്.സി പ്രമോട്ടർ എ.പി. ദീപു, ടി. രാധ എന്നിവർ പങ്കെടുത്തു.