ശ്രീകൃഷ്ണപുരം: കുടലിൽ രോഗബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പുളിയക്കാട്ടുതെരുവ് കോടേംകുറുശ്ശി വീട്ടിൽ അനുഷയ്ക്ക് പട്ടികജാതി - വർഗ വികസന ക്ഷേമവകുപ്പ് 50,000 രൂപ ചികിത്സാ സഹായധനം അനുവദിച്ചു. ഏകദേശം 2.5 ലക്ഷം രൂപ വരുന്ന ചികിത്സ ചെലവിലേക്ക് തുക സ്വരൂപിക്കുന്നതിനായി അനുഷ ചികിത്സാ സഹായനിധി രൂപികരിച്ചു പ്രവർത്തനം ആരംഭിച്ചിരുന്നു. പട്ടികജാതി - വർഗ വികസനക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന് കെ. പ്രേംകുമാർ എം.എൽ.എ മുഖേന നൽകിയ അപേക്ഷയിലാണ് ധനസഹായം അനുവദിച്ചത്.