ചിറ്റൂർ: വൃദ്ധനെ കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചിറ്റൂർ കുന്നത്തുപാളയം രാമദാസിനെ (62) ആണ് നഗരസഭയിലെ അണിക്കോട് ഭഗവതി കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടത്. ചിറ്റൂർ അഗ്നി രക്ഷാ നിലയം അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ. സത്യപ്രകാശൻ, സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ കെ. രമേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സേനാംഗങ്ങളെത്തി കുളത്തിൽഏറെ നേരം തെരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടെത്തി പുറത്തെടുത്തത്. ചിറ്റൂർ പൊലീസ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നിനാണ് സംഭവം. അബദ്ധത്തിൽ കാൽവഴുതി കുളത്തിൽ വീണതാണ് അപകടകാരണമെന്ന് സംശയിക്കുന്നു.