pj-joseph

പാലക്കാട്: കേരള കോൺഗ്രസ് ജില്ല നേതൃസംഗമം ഗസാല ഓഡിറ്റോറിയത്തിൽ പാർട്ടി ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോബി ജോൺ അദ്ധ്യക്ഷനായി. മുൻ എം.പിമാരായ വർക്കിംഗ് ചെയർമാൻ പി.സി. തോമസ്, ജനറൽ സെക്രട്ടറി ജോയ് എബ്രഹാം, ഫ്രാൻസിസ് ജോർജ്, സംസ്ഥാന സെക്രട്ടറിമാരായ ഡോ. ഗ്രേസമ്മ മാത്യു, ജേക്കബ് കുര്യക്കോസ്, ഡോ. ദിനേശ് കർത്ത, ജോയ് കാക്കനാടൻ, എൻ.വി. സാബു, ജില്ലാ ജനറൽ സെക്രട്ടറി കെ. ശിവരാജേഷ് സംസാരിച്ചു.