ചിറ്റൂർ: ഐ.ഡി.ആർ.എഫ് പെരുമാട്ടി മണിയാട്ടുകൊളുമ്പ് പട്ടികജാതി കോളനിയിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി. പെരുമാട്ടി പഞ്ചായത്ത് പ്രസിഡന്റ് റിഷ പ്രേംകുമാർ വിതരണോദ്ഘാടനം നടത്തി. അങ്കണവാടി വെൽഫയർ കമ്മിറ്റി പ്രസിഡന്റ് സി. ചന്ദ്രൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് മുൻ പ്രസിഡന്റ്. എ. കൃഷ്ണൻ, ഐ.ഡി.ആർ.എഫ് എം.ഡി ബൈജു മാങ്ങോട്, അങ്കണവാടി വർക്കർ എസ്. അംബിക എന്നിവർ സംസാരിച്ചു.