കൊല്ലങ്കോട്: സീനിയർ സിറ്റിസൺ വെൽഫയർ ഫോറം മുതലമട പഞ്ചായത്ത് യൂണിറ്റ് ഓന്നൂർപള്ളം വായനശാലയിൽ നടന്നു. കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ചന്ദ്രൻ അദ്ധ്യക്ഷനായി. ചടങ്ങിൽ മുതലമട പഞ്ചായത്ത് പ്രസിഡന്റ് ബേബി സുധ, മുതലമട സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് രാധാകൃഷ്ണൻ, കെ.ജി പ്രദീപ് കുമാർ കണ്ടമുത്തൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: ഗോപിനാഥ് (പ്രസിഡന്റ്), വേലായുധൻ (വൈസ് പ്രസിഡന്റ്), സ്വാമിനാഥൻ (സെക്രട്ടറി), ചെന്താമര (ജോയിന്റ് സെക്രട്ടറി) ശശികുമാർ (ട്രഷറർ).