2
മഹാകവി അക്കിത്തത്തിന്റെ ഒന്നാം ചരമവാർഷികത്തിന്റെ ഭാഗമായി കുമരനെല്ലൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന അനുസ്മരണ സമ്മേളനം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു.

ആനക്കര: കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായി കുമരനെല്ലൂരിനെ മാറ്റുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. മഹാകവി അക്കിത്തത്തിന്റെ ഒന്നാം ചരമവാർഷികത്തിന്റെ ഭാഗമായി കുമരനെല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ സ്പീക്കർ എം.ബി. രാജേഷ് അദ്ധ്യക്ഷനായി. പി. മമ്മിക്കുട്ടി എം.എൽ.എ, ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ടി.കെ. നാരായണ ദാസ്, ജില്ലാ പഞ്ചായത്ത് മെമ്പർ ഷാനിബ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ.വി. ബാലകൃഷ്ണൻ, വി.കെ. റവാഫ്, പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ, വൈസ് പ്രസിഡന്റ് ആമിനക്കുട്ടി, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ പി. ജയൻ, രവീന്ദ്രൻ, രാധിക, പഞ്ചായത്ത് മെമ്പർമാരായ പി. ശിവൻ, അബൂബക്കർ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം.പി. കൃഷ്ണൻ, നാരായണൻകുട്ടി ,അലി കുമരനല്ലൂർ തുടങ്ങിയവർ പങ്കെടുത്തു.