4
കുഴൽമന്ദം മണ്ഡലം കെ.എസ്.യു യൂണിറ്റ് കമ്മിറ്റി രുപീകരണം യോഗം കെ.എസ്.യു ജില്ലാ പ്രസിഡന്റ് കെ.എസ്. ജയഘോഷ് സംസാരിക്കുന്നു.

കുഴൽമന്ദം: മണ്ഡലത്തിലെ ചരപ്പറമ്പ് 15 വാർഡിൽ കെ.എസ്.യു യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു. ജില്ലാ പ്രസിഡന്റ് കെ.എസ്. ജയഘോഷ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ആകാശ് കുഴൽമന്ദം അദ്ധ്യക്ഷനായി. യൂണിറ്റ് പ്രസിഡന്റായി എസ്. സുധിനെ തിരഞ്ഞെടുത്തു. കുഴൽമന്ദം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഐ.സി. ബോസ്, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ. ഷാജഹാൻ, എം. പ്രതീഷ്, കെ.എച്ച്. അനൂജ്, എൻ. വിവേക്, എസ്. സുഭാഷ്, വി. ഹരി, ആർ. രഞ്ജു എന്നിവർ സംസാരിച്ചു.