6
എൻ.സി.പിയിൽ ചേർന്ന റെജി കുര്യനെ ജില്ലാ പ്രസിഡന്റ് എ. രാമസ്വാമിയും സംസ്ഥാന ജനറൽ സെക്രട്ടറി പി.എ. റസാഖ് മൗലവിയും ചേർന്ന് സ്വീകരിക്കുന്നു.

കേ രള കോൺഗ്ര സ് (എം) ജില്ലാ സെക്രട്ടറി റെജി കുര്യൻ പന്നിയങ്കര എൻ.സി.പിയിൽ ചേർന്നു. എൻ.സി.പി ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് എ. രാമസ്വാമി സംസ്ഥാന ജനറൽ സെക്രട്ടറി പി.എ. റസാക്ക് മൗലവി എന്നിവർ ഷാൾ അണിയിച്ച് സ്വീകരിച്ചു. എൻ.ജി.ഒ അസോസിയേ,ൻ മുൻ ജില്ലാ ഭാരവാഹിയായിരുന്ന സൈനുദ്ദീൻ കിച്ചലുവും എൻ.സി.പിയിൽ ചേർന്നു.

എ.ഐ.ഡി.എം.കെ, എ.എം.എ.കെ പാർട്ടിയിൽ പ്രവർത്തിച്ചിരുന്ന ചിറ്റൂർ നിയോജക മണ്ഡലം കൊഴിഞ്ഞാമ്പാറ, എരുത്തേമ്പതി പഞ്ചായത്തുകളിലെ നൂറോളം പ്രവർത്തകരും എം. ജനാർദ്ദനൻ, ശ്രീനിവാസൻ, ബാബുരാജ്, സുരേഷ് എരുത്തേമ്പതി എന്നിവരുടെ നേതൃത്വത്തിൽ എൻ.സി.പിയിൽ ചേർന്നു. കഴിഞ്ഞ ദിവസം പാലക്കാട് ചേർന്ന പൊതുയോഗത്തിൽ മന്ത്രി എ.കെ. ശശിന്ദ്രൻ ഇവരെ സ്വീകരിച്ചിരുന്നു.