1

പാലക്കാട്: ജില്ലയിൽ ഇന്നലെ പെയ്ത പേമാരിയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പാലക്കാട് നഗരത്തിൽ. 123.7 മില്ലീമീറ്റർ. ഒക്ടോബർ 16ന് രാവിലെ 8.30 മുതൽ 17 രാവിലെ 8.30 വരെയുള്ള കണക്കനുസരിച്ചാണിത്. കഴിഞ്ഞ രണ്ടുദിവസം മുമ്പ് മഴ തകർത്തു പെയ്തപ്പോൾ പാലക്കാട് നഗരത്തിൽ 76.8 മില്ലീമീറ്റർ മഴ ലഭിച്ച സ്ഥാനത്താണ് ഇന്നലെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. കൂടാതെ ജില്ലയിലെ കാലവസ്ഥാ നീരിക്ഷണ കേന്ദ്രങ്ങളായ

പട്ടാമ്പിയിൽ- 78, അടയ്ക്കാപുത്തൂർ- 46, എരിമയൂർ- 59.5, കാഞ്ഞിരപ്പുഴ- 2.5 മില്ലീമീറ്റർ വീതവും മഴ ലഭിച്ചു. ആലത്തൂർ, പട്ടാമ്പി താലൂക്കുകളിലും ശക്തമായ മഴയാണ് ലഭിച്ചത്.

മലയോര മേഖകളായ മണ്ണാർക്കാടും പറമ്പിക്കുളത്തു മാണ് മുൻകാലങ്ങളിൽ നല്ല മഴ ലഭിച്ചത്. ഇത്തരത്തിൽ ജില്ലയിൽ ഏറ്റവും കൂടുതൽ മഴ പെയ്തതിന് റെക്കാഡ് ലഭിച്ച ഈ മേഖലകളിൽ ഇത്തവണ മഴ കുറവാണ്. ഉരുൾപൊട്ടലും മണ്ണിടിച്ചിലും അനുഭവപ്പെടുന്ന ഈ പ്രദേശത്ത് ഇത് ഏറെ ആശ്വാസമായി. നാലുദിവസം മുമ്പ് മണ്ണാർക്കാട് പെയ്ത മഴ 238.2 മില്ലീമീറ്ററും, പറമ്പിക്കുളത്ത് - 134 മില്ലീമീറ്റുമാണ്.

ജില്ലയിൽ ഇന്നലെ വിവിധ മേഖലകളിൽ ലഭിച്ച മഴ (മില്ലീമീറ്ററിൽ)


.മണ്ണാർക്കാട് - 78.2

.പറമ്പിക്കുളം - 74.0

.ചിറ്റൂർ - 39

.കൊല്ലങ്കോട് - 54.8

.ആലത്തൂർ - 100.5

.ഒറ്റപ്പാലം - 44.8

.തൃത്താല - 60.8

.പട്ടാമ്പി - 107.2

ജി​ല്ല​യി​ലെ​ ​അ​ണ​ക്കെ​ട്ടു​ക​ളി​ലെ​ ​ഇ​ന്ന​ല​ത്തെ​ ​ജ​ല​നി​ര​പ്പ്

1.​മ​ല​മ്പു​ഴ​ ​-​ 114.24​ ​മീ​റ്റ​ർ​ ​(​പ​ര​മാ​വ​ധി​ ​ജ​ല​നി​ര​പ്പ് 115.06)

2.​ ​മം​ഗ​ലം​ ​-​ 77.01​ ​മീ​റ്റ​ർ​ ​(​പ​ര​മാ​വ​ധി​ ​ജ​ല​നി​ര​പ്പ് 77.88)

3.​ ​പോ​ത്തു​ണ്ടി​ ​-​ 107.05​ ​മീ​റ്റ​ർ​ ​(​പ​ര​മാ​വ​ധി​ ​ജ​ല​നി​ര​പ്പ് 108.204)

4.​ ​മീ​ങ്ക​ര​ ​-​ 156.02​ ​മീ​റ്റ​ർ​ ​(​പ​ര​മാ​വ​ധി​ ​ജ​ല​നി​ര​പ്പ് 156.36)

5.​ ​ചു​ള്ളി​യാ​ർ​ ​-​ 153.70​ ​മീ​റ്റ​ർ​ ​(​പ​ര​മാ​വ​ധി​ ​ജ​ല​നി​ര​പ്പ് 154.08)

6.​ ​വാ​ള​യാ​ർ​ ​-​ 201.15​ ​മീ​റ്റ​ർ​ ​(​പ​ര​മാ​വ​ധി​ ​ജ​ല​നി​ര​പ്പ് 203)

7.​ ​ശി​രു​വാ​ണി​ ​-​ 876.89​ ​മീ​റ്റ​ർ​ ​(​പ​ര​മാ​വ​ധി​ ​ജ​ല​നി​ര​പ്പ് 878.50)

8.​ ​കാ​ഞ്ഞി​ര​പ്പു​ഴ​ ​-​ 95.48​ ​മീ​റ്റ​ർ​ ​(​പ​ര​മാ​വ​ധി​ ​ജ​ല​നി​ര​പ്പ് 97.50)

നി​ല​വി​ൽ​ ​മ​ല​മ്പു​ഴ​ ​ഡാ​മി​ലെ​ ​എ​ല്ലാ​ ​ഷ​ട്ട​റു​ക​ൾ​ 21​ ​സെ​ന്റീ​മീ​റ്റ​ർ​ ​വീ​ത​വും​ ​പോ​ത്തു​ണ്ടി​ ​ഡാ​മി​ലെ​ ​എ​ല്ലാ​ ​ഷ​ട്ട​റു​ക​ൾ​ ​ഒ​രു​ ​സെ​ന്റി​മീ​റ്റ​ർ​ ​വീ​ത​വും​ ​കാ​ഞ്ഞി​ര​പ്പു​ഴ​ ​ഡാ​മി​ലെ​ ​എ​ല്ലാ​ ​ഷ​ട്ട​റു​ക​ൾ​ 30​ ​സെ​ന്റി​മീ​റ്റ​ർ​ ​വീ​ത​വും​ ​മം​ഗ​ലം​ ​ഡാ​മി​ലെ​ ​എ​ല്ലാ​ ​ഷ​ട്ട​റു​ക​ൾ​ 10​ ​സെ​ന്റി​മീ​റ്റ​ർ​ ​വീ​ത​വും​ ​ചു​ള്ളി​യാ​ർ​ ​ഡാ​മി​ലെ​ ​ര​ണ്ട് ​ഷ​ട്ട​റു​ക​ൾ​ ​മൂ​ന്ന് ​സെ​ന്റീ​മീ​റ്റ​ർ​ ​വീ​ത​വും​ ​ശി​രു​വാ​ണി​ ​ഡാ​മി​ലെ​ ​റി​വ​ർ​ ​സ്ലൂ​യി​സ് ​ഷ​ട്ട​ർ​ 50​ ​സെ​ന്റി​മീ​റ്റ​ർ​ ​വീ​ത​വും​ ​തു​റ​ന്നി​ട്ടു​ണ്ട്.